May 5, 2026

ചൂരല്‍മല :ദുരന്തബാധിതരുടെ ആശങ്കള്‍ അകറ്റണം; ഉസ്മാന്‍ മൗലവി

0
site-psd-73
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ചുരല്‍ മലയില്‍ ദുരന്തമുണ്ടായിട്ട് ഒരു വര്‍ഷം തികയുന്നു. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി നന്നായി പരിശ്രമിക്കുന്നുണ്ട് എന്നാലും ചിലര്‍ക്കെങ്കിലും ആശങ്കകളും ആവലാതികളുമുണ്ട് , അത് പൂര്‍ണ്ണമായും അകറ്റാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചു. ചെറിയ പോരായ്മകള്‍ സംഭവിക്കുമ്പോള്‍ അത് സമൂഹം വലുതായി കാണും , അതിനവസരം കൊടുക്കാതെ പഴുതുകള്‍ അടച്ച പ്രവര്‍ത്തനം സര്‍ക്കാര്‍ഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടുന്ന രീതിയില്‍ വ്യക്തമായ ചിത്രം ജൂലൈ 30 ന് മുമ്പ് പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *