May 5, 2026

വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ ജനകീയ കൂട്ടായ്മയ്ക്ക് കഴിയണം; ഡോ. കെ എം.അബ്ദു

0
site-psd-76
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കൊല്ലം തോറും നാലായിരത്തില്‍പരം ആളുകള്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു. ബത്തേരി വ്യാപാരഭവനില്‍ സംഘടിപ്പിച്ച മേഖല കണ്‍വന്‍ഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിന്‍ഷാദ് റോഡു സുരക്ഷ ക്ലാസ്സെടുത്തു.പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍ അധ്യക്ഷനായി.

ഗതാഗത വികസനത്തിന്റെ അസന്തുലിതാവസ്ഥ, ലഹരി വസ്തുക്കളുടെ കടന്നുകയറ്റം, അശ്രദ്ധയും അസഹിഷ്ണുതയും മത്സരബുദ്ധിയോടെയുമുള്ള അമിത വേഗതയുമൊക്കെ അപകട കാരണങ്ങളാണ്. വിദ്യാലയ തലങ്ങളിലും ബസ്സ്റ്റാന്റുകളിലും ബോധവല്‍ക്കരണവും ജനസദസ്സുകളും ആരംഭിച്ചുകഴിഞ്ഞു. നിയമ ലംഘനങ്ങള്‍ക്കെതി രിരെ മുഖം നോക്കാതെയുള്ള കര്‍ശനമായ നടപടികളുമുണ്ടാകണം. ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സെന്ന റാഫിന്റെ ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ആക്‌സിഡന്റ് ആക്. ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ . . റാഫ് വയനാട് ജില്ല ജനറല്‍: സെക്രട്ടറിസജി മണ്ഡലത്തില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെവി വിജയകുമാര്‍ റോഡു സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. പി രാജറാണി,വല്‍സല സദാനന്ദന്‍, ജില്ല പഞ്ചായത്ത് അംഗം സീത വിജയന്‍,കെഎ സീനത്ത്, സി. സമീര്‍, ഇപി ജോസഫ് കുട്ടിതുടങ്ങിയവര്‍ പ്രസംഗിച്ചു. പി സി അസൈനാര്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *