May 5, 2026

മസ്‌കറ്റ് കെ.എം.സി.സി നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ

0
site-psd-77
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മസ്‌കറ്റ് കെ.എം.സി.സി നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ.2024 ലെ മഹാപ്രളയത്തില്‍ മുണ്ടക്കയം ചൂരല്‍ മലയില്‍ നിന്നും തന്റെ കുടുംബവും വീടും എല്ലാം നഷ്ടപ്പെട്ട പ്രവാസിയായ നൗഫലിനെ മസ്‌കറ്റ് കെഎംസിസി ചേര്‍ത്തു പിടിക്കുകയാണ്.അദ്ദേഹത്തിന് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി അദ്ദേഹം തന്നെ കാണിച്ചുതന്ന എട്ട് സെന്റ് സ്ഥലത്ത് 1200 സ്‌ക്വയര്‍ ഫീറ്റ് വീടും ഏകദേശം 32 ലക്ഷം രൂപ ചിലവില്‍ ഏഴ് മാസത്തിനുള്ളില്‍ പണി തീര്‍ത്തിരിക്കുകയാണ്.പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം രാവിലെ 11 മണിക്ക് മേപ്പാടി പൂത്തകൊല്ലി മദ്രസയില്‍ വെച്ച് രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കും.

മുസ്ലിം ലീഗ് ജില്ല നിയോജക മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ മസ്‌കറ്റ് കെഎംസിസി വീടുപണി പൂര്‍ത്തീകരിച്ചത്.
പി കെ ബഷീര്‍ എംഎല്‍എ, റഹീസ് അഹമദ് പ്രസിഡണ്ട് മസ്‌കറ്റ് കെഎംസിസി, റഹീം വറ്റല്ലൂര്‍ ജനറല്‍ സെക്രട്ടറി മസ്‌കറ്റ് കെഎംസിസി, കെ കെ അഹമ്മഹാജി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.മുഹമ്മദ് ജില്ല മുസ്ലി ജനറല്‍ സെക്രട്ടറി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *