വയനാട് സ്വദേശി കര്‍ണാടകയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
വയനാട് സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ ബൈക്ക് അപകടത്തില്‍ മരണപെട്ടു.വയനാട് പിണങ്ങോട് വാഴയില്‍ അസ്ലം -റഹ്‌മത്ത് എന്നിവരുടെ മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരണപെട്ടത്.ഇന്‍ഡോനേഷ്യയില്‍ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്ലം നാട്ടില്‍ എത്തിയത്. മൈസൂരില്‍ കച്ചവട ആവശ്യാര്‍ഥം പോകുമ്പോള്‍ ആണ് അപകടം. കര്‍ണാടകയിലെ ബേഗുര്‍ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകില്‍ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയില്‍ ഇടിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോള്‍ ബേഗുര്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.





Leave a Reply