April 16, 2026

കാട്ടാനക്കൂട്ടം മൂഴിമലയിലെ കൃഷിയിടങ്ങളില്‍ മേയുന്നു

0
site-psd-87
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:മൂഴിമല പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാദിവസവും ഈ പ്രദേശത്തെ കൃഷിയിടങ്ങളില്‍ ആനകള്‍ എത്തുന്നുണ്ട്. റബ്ബര്‍ മരങ്ങള്‍ പോലും ആനകള്‍ ഓടിച്ചു നശിപ്പിക്കുന്നു. ആനയെത്തിയ ശബ്ദം കേട്ട് ആരെങ്കിലും വീടിനു പുറത്തിറങ്ങിയാല്‍ ആനകള്‍ ചിന്നം വിളിച്ച് ഓടിയെത്തും. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതായതോടെ ആനകള്‍ക്ക് നിര്‍ബാധം കൃഷിയിടങ്ങളിലേക്ക് എത്താം.അധികൃതരുടെ അടിയന്തര നടപടികള്‍ ഉണ്ടാകാത്തപക്ഷം ഇവിടെ വന്യമൃഗങ്ങള്‍ മനുഷ്യരുടെ ജീവനും ഭീഷണിയാകുന്നു.

ആനകളുടെ ഒപ്പം നൂറുകണക്കിന് കാട്ടുപന്നികളും കൃഷിയിടങ്ങളിലേക്ക് എത്തുന്നു. ആനകള്‍ ഓടിച്ചിടുന്ന വാഴ,തേങ്ങ, ചക്ക എന്നിവ പന്നികളും ഭക്ഷണമാക്കുന്നു. വ്യാഴാഴ്ച രാത്രിയില്‍ മൂഴിമലയില്‍ എത്തിയ ആനക്കൂട്ടം ബാബു കോതാട്ടുകാലായില്‍, പള്ളോട്ടൈന്‍ സഭ എന്നിവരുടെ മതിലുകള്‍ തകര്‍ത്തു. പ്രദേശത്തെ കൃഷിയിടങ്ങളിലെ തെങ്ങ്, കാമുക്, വാഴ തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ചു .കഴിഞ്ഞവര്‍ഷം കൃഷിയിടത്തിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടയില്‍ ആനകളുടെ ആക്രമണത്തില്‍ നിന്നും ബാബു പരിക്കുകളോടെയാണ് രക്ഷപ്പെട്ടത് .കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കൃഷിയിടത്തിലെത്തിയ കാട്ടുപന്നി ഇറുമുക്കി കോളനിയിലെ കാളനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *