April 16, 2026

‘തരിയോടിന്റെ താരങ്ങള്‍’ പ്രതിഭകള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം

0
site-psd-97
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങള്‍ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങള്‍ എന്ന പേരില്‍ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തില്‍ അനുമോദിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി. അഡ്വ ടി സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, സിബില്‍ എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍, എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍, ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാക്കള്‍ അടക്കമുള്ള വിദ്യാര്‍ഥികളെയും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ടി ബാബു, എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടിയ ജിഎച്ച്എസ്എസ് തരിയോട്, നിര്‍മ്മല ഹൈസ്‌കൂള്‍ തരിയോട് എന്നിവരെയാണ് പ്രൗഢമായ പരിപാടിയില്‍ അനുമോദിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് സ്വാഗതവും സെക്രട്ടറി എം പി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *