April 16, 2026

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ദുക്‌റാന തിരുനാൾ ആഘോഷിച്ചു

0
IMG_20250706_184734
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

 

തിരുനാളിനോടനുബന്ധിച്ച് ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു. തുടർന്നുനടന്ന ആഘോഷപരിപാടികൾ ഫാ. നിധിൻ ആലക്കാതടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

 

സിസ്റ്റർ ജിസ്സ DST ദുക്റാന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോണി കാരക്കട, കൈക്കാരൻ ജയ്സൺ കിഴക്കേക്കര, സൺഡേ സ്കൂൾ ലീഡർ അലോണ മരിയ ബിനോയ്, സിഎംഎൽ സെക്രട്ടറി ഷാലു കണ്ടത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *