April 16, 2026

മസ്കറ്റ് കെഎംസിസിയുടെ സ്നേഹവീട് നൗഫലിന് കൈമാറി; പി കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു

0
IMG_20250706_193408
By ന്യൂസ് വയനാട് ബ്യൂറോ

മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട നൗഫൽ മുണ്ടക്കൈക്ക് മസ്കറ്റ് കെഎംസിസി മേപ്പാടി മുക്കിൽപീടികയിൽ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. രാവിലെ മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഹാളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

 

മസ്കറ്റ് കെഎംസിസി പ്രസിഡന്റ് റഹീസ് അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി സിദ്ദീഖ് എംഎൽഎ, കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, പി കെ അബൂബക്കർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി ഹംസ, നജീബ് കാരാടൻ, പി ടി കെ ഷമീർ, എ കെ കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, റഹീം പെറ്റല്ലൂർ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്‌, സി ശിഹാബ് എന്നിവർ സംസാരിച്ചു.

 

വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച നാസർ കാതിരിക്ക് ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *