വിഭാഗീയത :അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ(എം)
കല്‍പ്പറ്റ: പൊതു മധ്യത്തിലുടെ പാര്‍ട്ടിയെ അപമാനിക്കുന്ന നിലയില്‍ പ്രതികരിച്ച എ വി ജയന്റെ നടപടി സംഘടനാ വിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്ന് സിപിഐ(എം).ഏരിയാ കമ്മിറ്റിയെടുത്ത നടപടി അംഗീകരിച്ച് ജില്ലാ കമ്മിറ്റിയും,സംസ്ഥാന നേതൃത്വവും.കേണിച്ചിറയില്‍ ഔദ്യോഗിക നേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കാളിത്തം കുറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കൂടിയായ എ വി ജയനെ തരംതാഴ്ത്തിയതിലുള്ള രോഷമാണ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കണ്ടത്.
പൂതാടി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വിളിച്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് ശില്പശാല പങ്കെടുക്കേണ്ടി ഇരുന്നത് 200ലേറെ പ്രതിനിധികള്‍ . പങ്കെടുത്തത് 13 പേര്‍.പരസ്യമായ പ്രതികരണം അനുവദിക്കാനാവില്ലെന്നും ഏരിയാ കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ഷാജി, എ എം പ്രസാദ് എന്നിവരും മാധ്യങ്ങളിലൂടെയുള്ള പരസ്യ പ്രതികരണത്തിലൂടെ അച്ചടക്കലംഘനം നടത്തിയെന്നും സിപിഐ(എം).
ഉച്ചയ്ക്കുശേഷം നടന്നത് രണ്ട് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ ജനറല്‍ബോഡി. ഇതില്‍ പങ്കെടുക്കേണ്ടത് നൂറിലേറെ. പങ്കെടുത്തത് 35ല്‍ താഴെ വരുന്നവര്‍. കേണിച്ചിറ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍, പൂതാടിയില്‍ നിന്നും ഒരംഗവും മാത്രം പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗമണി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട നേതാക്കളുടെ നീണ്ടനിര ഉണ്ടായിട്ടുംപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു. വിട്ടുനിന്നവരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കം ഉള്‍പ്പെടും. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് എ വി ജയനെതിരായ നടപടി വിശദീകരിക്കുക എന്നായിരുന്നു ഉദ്ദേശം. എന്നാല്‍ അംഗങ്ങളുടെ പങ്കാളിത്തം ഇല്ലാതായി വന്നതോടെ ജയനെ അനുകൂലിക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് നേതൃത്വത്തിന് ബോധ്യം വന്നു. കഴിഞ്ഞ ഏപ്രില്‍ മാസം പഞ്ചായത്തിനെതിരായ മനുഷ്യ ചങ്ങലയുടെ പങ്കാളിത്തം ആയിരത്തില്‍ അധികമായിരുന്നു. ജയന് എതിരായ നടപടിയില്‍ താഴെത്തട്ടില്‍ പോലും എതിര്‍പ്പ് ശക്തമാണ് എന്ന് തെളിയിക്കും വിധത്തില്‍ ആയിരുന്നു ഇന്നത്തെ വിട്ടുനില്‍ക്കല്‍. അഞ്ചുവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചാണ് എവി ജയനെ പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. താന്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണെന്ന് ജയന്‍ തുറന്നടിച്ചിരുന്നു
പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി കൈക്കൊണ്ട സംഘടനാ നടപടിക്ക് പ്രചരിപ്പിക്കുന്നത് പോലെ ജില്ലാ സമ്മേളനവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും നേതൃത്യം വ്യക്തമാക്കി.ഈ അവകാശം ഉപയോഗിക്കുന്നതിന് പകരം പരസ്യ പ്രതികരണം നടത്തുന്നത് പാര്‍ട്ടി താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുള്ളതല്ലെന്നും സിപിഐ(എം) പറയുന്നു.മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയെ അപമാനിച്ച് ആഘോഷിക്കു വാന്‍ അവസരം നല്‍കുന്ന നിലയിലുള്ള നിലപാട് പാര്‍ട്ടി രീതിയല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നിലപാടാണ് പാര്‍ട്ടി അംഗങ്ങള്‍ കൈക്കൊണ്ടത്. നടപടി സംബന്ധിച്ച് പരാതിപ്പെടാനുള്ള അവകാശം പാര്‍ട്ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും പാര്‍ട്ടി ഭരണഘടന അനുവദിക്കുന്നുണ്ടെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.





Leave a Reply