May 30, 2026

എസ്.ഡി.പി.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

0
site-psd101
By ന്യൂസ് വയനാട് ബ്യൂറോ

എടവക :തിരിച്ചറിവുള്ള പൗരനാവുക നിര്‍ഭയം പോരാടാം എന്ന പ്രമേയം ഉയര്‍ത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി 2025 ജൂലൈ 1-31 വരെ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ എടവക പഞ്ചായത്ത് തല ഉദ്ഘാടനം രണ്ടേനാലില്‍ നടന്നു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നു വന്നവര്‍ക്ക് എടവക പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം കെ, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാസിം കെ, രണ്ടേനാല് ബ്രാഞ്ച് സെക്രട്ടറി സൈനുദ്ദീന്‍ ടി, തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *