May 5, 2026

മഡ് ഫുട്ബോള്‍ മത്സരം നാടിന്റെ ആവേശമായി

0
131
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി പഴശ്ശിഗ്രന്ഥാലയം പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് മഡ് ഫുട്ബോള്‍ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തില്‍ മാറ്റുരച്ചത്. ടീം എംഎംഎ ഫ്സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്‌ട്രൈക്കേഴ്സ്, മഡ് സ്ലൈഡേഴ്സ് എന്നീ നാല് ടീമുകള്‍ ആയിരുന്നു മത്സരത്തില്‍ മാറ്റുരച്ചത്. ചെളിയും വെള്ളവും നിറഞ്ഞ വയലില്‍ വീറും വാശിയുമായുള്ള പോരാട്ടം ഇടയ്ക്കിടെ പെയ്ത മഴയുമായി മഡ് ഫുട്ബോള്‍ മത്സരം ആവേശം നിറഞ്ഞതാക്കിമാറ്റി. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിര്‍ത്തി എം എം എഫ് സി മഡ് ഫുട്ബോള്‍ കിരീടം ചൂടി.

2000 രൂപ കാഷ്‌ ്രൈപസും ട്രോഫിയും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. രണ്ടാം സ്ഥാനം നേടിയ ക്ലേ സ്‌ട്രൈക്കേഴ്സ് മാനന്തവാടി 1000 രൂപ ക്യാഷ്‌ ്രൈപസും ട്രോഫിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയര്‍ ആയി എം എം എഫ് സി യുടെ അഭിറാം എ കൃഷ്ണയും, എമര്‍ജിങ് താരമായി ക്ലേ സ്‌ട്രൈകേഴ്സിന്റെ നേവല്‍ മാര്‍ട്ടിനും, ബെസ്ററ് കീപ്പറായി രാജേഷ് കാമ്പെട്ടിയും, ഏറ്റവും നല്ല ക്യാപ്റ്റനായി തണ്ടു ഗുണ്ടാസിന്റെ ആകാശ് ആര്‍.എസ്സും, ഏറ്റവും നല്ല ടീം മാനേജരായി ടീം മഡ് സ്ലൈഡേഴ്സിന്റെ വിനോദ് കുമാര്‍ എസ് ജെ യും തെരഞ്ഞെടുക്കപ്പെട്ടു. വീറും വാശിയും നിറഞ്ഞമത്സരം കാണാന്‍ നാട്ടുകാരും സഞ്ചാരികളും വന്നെത്തിക്കൊണ്ടിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ഷബിത ടീച്ചര്‍ മത്സരം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ഷാജന്‍ ജോസ്, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിന്‍സെന്റ്, കെ പി സുനിത്ത്, രജീഷ് എം കെ, അഭിലാഷ് ചെറുകാട്ടൂര്‍ തുടങ്ങിയവര്‍ ഫുട്ബോള്‍ മാമാങ്കത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *