എസ്.പി.സി ജില്ലാതല അവലോകനയോഗം നടത്തി
കല്‍പ്പറ്റ:ജില്ലാ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വയനാട് ജില്ലാതല അവലോകനയോഗം നടത്തി.ജില്ലാ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല അഡീഷണല്‍ എസ്.പിയും എസ്.പി.സി പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.ജെ ജോണ്‍സണ്‍ മേല്‍നോട്ടം വഹിച്ചു.
യോഗത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, പദ്ധതി ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജനമൈത്രി പ്രൊജക്റ്റ് എ.ഡി.എന്‍.ഒ കെ.എം ശശിധരന്‍, എസ്പി സി പ്രൊജക്റ്റ് എ.ഡി.എന്‍.ഒ കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply