May 5, 2026

ഒരാഴ്ച മുന്‍പ് കാണാതായ പശുവിനെ കുഴിയില്‍ നിന്നു രക്ഷപ്പെടുത്തി

0
site-psd-119
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :എരുമത്തെരുവില്‍ കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.7 ദിവസം മുന്‍പ് കാണാതായ പശുവിനെയാണ് മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിനു സമിപം ഉള്ള കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കവുങ്ങും പ്ലാസ്റ്റിക് ചക്കുകളും വച്ച് മൂടിയ നിലയില്‍ ആയിരുന്നതിനാല്‍ പശു വീണത് ഇത്രയും ദിവസം ആയിട്ടു ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു. ഇന്നു രാവിലെ 10 മണിയോടെ ആണ് പശുവിനെ കുഴിയില്‍ വീണതായി കണ്ടെത്തിയത്.മാനന്തവാടി അഗ്‌നിരക്ഷ സേന സ്ഥലത്ത് എത്തി പശുവിനെ രക്ഷപ്പെടുത്തി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ ആണ് പശുവിനെ രക്ഷപ്പെടുത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *