ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
മേപ്പാടി: ഗവ പോളിടെക്‌നിക് കോളേജില്‍ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനതല കര്‍മ്മ പദ്ധതി ബോധപൂര്‍ണിമ യുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കോളേജ് വിമുക്തി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ വി .എന്‍ . കരുണാകരന്‍ അധ്യക്ഷനായി.ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. പ്രദീപ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മുഖ്യാതിഥി വിമുക്തി മിഷന്‍ വയനാട് ജില്ല കോ-ഓര്‍ഡിനേറ്റര്‍ എന്‍. സി. സജിത്ത്കുമാര്‍ അച്ചൂരാനം ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എം. ആദര്‍ശ് സ്വാഗതം ആശംസിച്ചു. വിദ്യാര്‍ഥികള്‍ തെറ്റായ ലഹരികളോട് നോ പറയണമെന്നും, ജീവിത വിജയത്തിനായി ത്യാഗവും സമര്‍പ്പണവും , ഇച്ഛാശക്തിയും ഉള്ളവരായിരിക്കണം എന്നും ആഹ്വാനം ചെയ്തു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സീനിയര്‍ സൂപ്രണ്ട് എസ് .സിന്ധു ആശംസകള്‍ അര്‍പ്പിച്ചു. എന്‍.എസ്.എസ് കോഡിനേറ്റര്‍ കെ. ടി സ്മിനിമോള്‍ നന്ദി പറഞ്ഞു.





Leave a Reply