May 5, 2026

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
site-psd-124
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക : കല്ലോടി സെന്റ് ജോസഫ്‌സ് യു. പി.സ്‌കൂളില്‍ ”നേര്‍വഴി ‘ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി .എം . ജോസ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് സ്‌കൂള്‍ മാനേജര്‍ ഫാ. അമല്‍ പന്നക്കല്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ ”നേര്‍വഴി ‘ ലഹരി വിരുദ്ധ പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിക്കുകയും വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

വിദ്യാര്‍ഥി വി. പി .എന്‍ മാളവിക ‘ബഷീര്‍ അനുസ്മരണം’ നടത്തി. പ്രോഗ്രാം കണ്‍വീനര്‍ സി .എഫ് ജോസ് നന്ദി പ്രകാശനം നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *