May 5, 2026

ത്രിദിന മേക്കപ്പ് ശില്പശാലയ്ക്ക് തുടക്കം

0
site-psd-142
By ന്യൂസ് വയനാട് ബ്യൂറോ

 

ജില്ലാ കേന്ദ്രകലാസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളാ സംഗീത നാടക അക്കാദമിയുടെ ത്രിദിന മേക്കപ്പ് ശില്പശാലയ്ക്ക് പടിഞ്ഞാറത്തറയില്‍ തുടക്കമായി. നിര്‍ഝരി നാട്യകലാ അക്കാദമി ഹാളില്‍ നടക്കുന്ന പരിശീലന കളരി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രൊഫക്ഷണല്‍ നാടക മത്സരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജോണ്‍സണ്‍ ഐക്കരയെ ആദരിച്ചു. കേന്ദ്ര കലാസമിതി പ്രസിഡന്റ് വേലായുധന്‍ കോട്ടത്തറ അധ്യക്ഷനായി. ആണ്ടൂര്‍ ബാലകൃഷ്ണന്‍, മുസ്തഫ ദ്വാരക, ശിവദാസന്‍ പടിഞ്ഞാറത്തറ, പ്രദീപ് കുമാര്‍ എം എന്നിവര്‍ പ്രസംഗിച്ചു.

പ്രഗത്ഭ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒ. മോഹനന്‍ നയിക്കുന്ന കളരിയുടെ സമാപന ദിവസമായ വ്യാഴാഴ്ച്ച പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ് ക്ലാസ്സെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *