May 5, 2026

മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍

0
site-psd-143
By ന്യൂസ് വയനാട് ബ്യൂറോ

 

പൊന്‍കുഴി: സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ ബത്തേരി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്.പിയുടെ – നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനില്‍ നിന്നും മാരക രാസ ലഹരിയായ 131.925ഗ്രാം മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം സ്വദേശി തടത്തില്‍ വീട്ടില്‍ ഹഫ്‌സല്‍ എ കെ (30) എന്നയാളെ അറസ്റ്റ് ചെയ്തു.വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും, ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി. കെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഹരിദാസ് സി.വി പ്രിവന്റ്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി,അനീഷ്. എ.എസ് , വിനോദ്.പി.ആര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ രാജീവന്‍ കെ.വി, അജയ് കെ. എ, സുധീഷ് കെ.കെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില എം.പി , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും തിരുവമ്പാടി പോലീസില്‍ ഇയാളുടെ പേരില്‍ രാസ ലഹരിയായ മെത്താ ഫിറ്റമിന്‍ കടത്തിയ കുറ്റത്തിന് കേസ് ഉണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി ഏ.ജെ സംഭവസ്ഥലത്ത് എത്തുകയും വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *