ആരോഗ്യ മേഖലയിലെ തകര്‍ച്ച : ആരോഗ്യ മന്ത്രി രാജിവയ്ക്കണം
വൈത്തിരി:മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണു വീട്ടമ്മ മരിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു വൈത്തിരി, കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ധര്‍ണ ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.വൈത്തിരി ബ്ലോക്ക് പ്രസിഡസ്റ്റ് പോള്‍സണ്‍ കൂവക്കല്‍ അധ്യക്ഷനായി.
ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെയുമായിരുന്നു സമരം.കേരളത്തിലെ ആരോഗ്യ രംഗം കുത്തഴിഞ്ഞ പുസ്തകം പോലെയായിരിക്കുന്നു. മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഗുരുതര രോഗം ബാധിച്ച് എത്തി കഴിഞ്ഞാല്‍ ആവശ്യമായ പരിശോധന നടത്താനുള്ള ഉപകരണങ്ങളും ഇസിജി,എക്‌സ്‌റേ ,ലാബുകളും പ്രവര്‍ത്തന രഹിതമാണ് .സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളോ ,രോഗ നിര്‍ണയ സജ്ജീകരങ്ങളോ ഇല്ലാത്തതിന്റെ പേരില്‍ എല്ലാവരെയും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.ഇത് ഒരൊത്തുകളിയുടെ ഭാഗമാണ്. ഈ വര്‍ഷം ബജറ്റില്‍ ആരോഗ്യമേഖലക്ക് വകയിരുത്തിയ വിഹിതത്തില്‍ 146 കോടി രൂപ കുറച്ചു. കേരളത്തിലെ പാവപെട്ട ജനങ്ങള്‍ക്ക് ചികിത്സ സൗകര്യത്തിന് ആവശ്യമായ പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കാതെ പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചു.കേരളത്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഡെങ്കിപനി കാരണം ആലപ്പുഴ ജില്ലാ മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിക്കാതെയായപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നടത്തിയിട്ടാണ് സ്വന്തം ജീവന്‍ തിരിച്ചു കിട്ടിയത് എന്ന സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ തകര്‍ച്ചയുടെ യഥാര്‍ത്ഥ ചിത്രമാണന്ന് അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി. സെക്രട്ടറി ടി.ജെ. ഐസക്ക്, കെപിസിസി മെമ്പര്‍ പിപി ആലി, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചന്‍, എം എ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിനു തോമസ്,ശോഭന കുമാരി,നജീബ് കരണി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റുമാരായ എ.എ.വര്‍ഗീസ്, പി കെ വര്‍ഗീസ്, ഷാജി വട്ടത്തറ, സി സി തങ്കച്ചന്‍, ജോയി തൊട്ടിത്തറ, ജൗഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ ഡിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു. കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും പി വി ആന്റണി നന്ദിയും പറഞ്ഞു. .





Leave a Reply