പണിമുടക്ക്; പ്രകടനവും പൊതുയോഗവും നടത്തി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ദേശിയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി യുഡിടിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. എസ്ടിയൂ ജില്ലാ പ്രസിഡന്റ് സി മൊയ്ദീന്‍ കുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്തു. യുഡിടിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വീനര്‍ കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി.
യുഡിടിഎഫ് ജില്ലാ ചെയര്‍മാന്‍ പി പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, ഹര്‍ഷല്‍ കോന്നാടന്‍, എസ്.മണി,ആര്‍ രാമചന്ദ്രന്‍, എം.പി ബാപ്പു, കെ.ശശികുമാര്‍, പോക്കര്‍ എമിലി, കുഴിമ്പാട്ടില്‍ അസീസ്, ബിന്ദു ജോസ്, കെ.അജിത, ആയിഷ പള്ളിയാല്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ.സുബ്രഹ്‌മണ്യന്‍, കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply