മലങ്കര റോഡിന്റെ ശോചനീയാവസ്ഥ: പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മലങ്കര: പനമരം ഗ്രാമപഞ്ചായത്തിലെ കംപ്രഷന്‍ മുക്ക് മലങ്കര കഴുക്കലോടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിനും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മലങ്കര സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ: മാത്യു മാടപ്പള്ളിക്കുന്നേല്‍ (രക്ഷാധികാരി), ബിനീഷ് ജോര്‍ജ് (ചെയര്‍മാന്‍),പി.ടി ജയ്സണ്‍ (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. നൂറുകണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന ഈറോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
200 ഓളം കുടുംബങ്ങള്‍ ഗതാഗതത്തിനായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ദക്ഷിണേന്ത്യയില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന കുറുമ്പാലക്കോട്ടമല ടൂറിസം കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഈ റോഡിനെ ആശ്രയിച്ചാണെന്നും ബന്ധപ്പെട്ട അധികൃതര്‍ റോഡ് നവീകരണത്തിനായി ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.





Leave a Reply