May 6, 2026

മാനന്തവാടി റൂസ കോളേജ്; അഫ്‌ലിയേഷന്‍ ലഭിച്ച 2 കോഴ്സുകളിലേക്ക് പ്രവേശന നടപടി ആരംഭിച്ചത് സ്വാഗതാര്‍ഹം പി.ടി സിദ്ധീഖ്

0
site-psd-168
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പ്രകാരം മാനന്തവാടി മണ്ഡലത്തില്‍ 2018 ല്‍ അനുവദിക്കപ്പെട്ട മോഡല്‍ ഡിഗ്രി കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അഫ്‌ലിയേഷന്‍ ലഭിച്ച 5 കോഴ്‌സുകളില്‍ നിന്ന് 2 എണ്ണത്തിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചത് സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി ടി സിദ്ധീഖ്.അഫ്‌ലിയേഷന്‍ ലഭിച്ച മറ്റു കോഴ്സുകളിലേക്കും പ്രവേശനം നല്‍കണമെന്നും തൃശ് ലേ രിയില്‍
കോളേജിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കോളേജ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാനന്തവാടി ഗവണ്മെന്റ് കോളേജ് കെട്ടിടത്തില്‍ താ ത്കാലികമായാണ് ഈ വര്‍ഷം റൂസ കോളേജ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ അടിസ്ഥാന ജന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെയടക്കം വിദ്യാഭ്യാസ പുരോഗതിക്ക് കുതിപ്പേകുന്ന റൂസ കോളേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചുവപ്പുനാടയില്‍ ഏഴ് വര്‍ഷം കുരുങ്ങി കിടക്കുക യായിരുന്നു.ഈ വര്‍ഷം കോളേജിന് അതില്‍ നിന്ന് മോചനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും
അടുത്ത അധ്യായന വര്‍ഷം സ്വന്തം ബില്‍ഡിങ്ങില്‍ കോളേജ് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *