അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
ബത്തേരി: അരകിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍. ബാലനെ(52)യാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ മുത്തങ്ങയില്‍ വച്ച് മൈസൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ബാലന്റെ ബാഗ് പരിശോധിച്ചതില്‍ 483 കിലോ ഗ്രാം(483 ഗ്രാം) കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.





Leave a Reply