August 20, 2026

കൃഷിയിടത്തിലേക്ക് വെള്ളംകുത്തിയൊലിക്കുന്നു: അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

0
IMG_20250710_164742
By ന്യൂസ് വയനാട് ബ്യൂറോ

കാരാപ്പുഴ: കാരാപ്പുഴ – വാഴവറ്റ റോഡിൽ കരുവില്ലി ദേവീക്ഷേത്രത്തിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കൃഷിയിടത്തിലേക്ക് കുത്തി ഒഴുകുന്നതായുള്ള പരാതിയിൽ അടിയന്തര പരിഹാരം കാണാൻ മനുഷ്യാവകാശകമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

 

ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കർഷകന്റെ താൽപ്പര്യം സംരക്ഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

നടപടി സ്വീകരിച്ച ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റിൽ സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചോർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വാഴവറ്റ സ്വദേശിനി കെ.പി. ലാലി സമർപ്പിച്ച പരാതിയിൽ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *