വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ
മാനന്തവാടി:വയനാട് ഡി ടി പി സി യുടെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി 20 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ കുട്ടികളുടെ കളിയുപകരണങ്ങള്‍, ഇരിപ്പിട സൗകര്യം, നടപ്പാത നവീകരണം, കുടിവെള്ള സൗകര്യം എന്നിവയുടെ , ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് പഴശ്ശി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനാവും.
ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതം ആശംസിക്കും, വാര്‍ത്ത സമ്മേളനത്തില്‍ ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ ബി ഡി അരുണ്‍കുമാര്‍, ഡി ടി പി സി മാനേജര്‍ രതീഷ് ബാബു, പഴശ്ശി പാര്‍ക്ക് മാനേജര്‍ കെ വി രാജു എന്നിവര്‍ സംബന്ധിച്ചു





Leave a Reply