May 5, 2026

പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ ‘വര്‍ണ്ണക്കൂടാരം’ കൂടുതൽ കളറാകുന്നു*

0
IMG_20250711_203820
By ന്യൂസ് വയനാട് ബ്യൂറോ

കുരുന്നുകള്‍ മടികൂടാതെ വിദ്യാലയങ്ങളില്‍ എത്താന്‍ ജില്ലയിലെ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ പദ്ധതി ‘വര്‍ണ്ണക്കൂടാരം’ കൂടുതൽ ആകര്‍ഷകമാകുന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള മുഖേന പ്രീ-പ്രൈമറിതലത്തിലെ പഠനനിലവാരം ഉയര്‍ത്തി ചിന്താശേഷി വര്‍ദ്ധിപ്പിച്ച്, പ്രീ-പ്രൈമറി സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉര്‍ത്തി മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ്. കുട്ടികളുടെ സര്‍ഗ്ഗശേഷി, പ്രശ്‌ന പരിഹാരശേഷി വര്‍ദ്ധിപ്പിക്കല്‍, കളികളിലൂടെയും സംസാരത്തിലൂടെയും ആശയവിനിമയം നടത്തി പഠിനാവസരമൊരുക്കല്‍, പഠനമുറികള്‍, കളി സ്ഥല നവീകരണം പ്രവര്‍ത്തികളാണ് വര്‍ണ്ണക്കൂടാരത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

 

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമാവും വിധം പഠനത്തെ കൂടുതല്‍ രസകരമാക്കുകയാണ് പദ്ധതിയിലൂടെ.

 

ഭാഷായിടം, ഗണിതയിടം, ഇ-ഇടം, നിര്‍മാണ ഇടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, വരയിടം, അകം കളി ഇടം, പഞ്ചേന്ദ്രിയ ഇടം, പുറം കളി ഇടം, കരകൗശല ഇടം, ശാസ്ത്ര ഇടം, സംഗീത ഇടം തുടങ്ങി 13 കളിയിടങ്ങളാണ് വര്‍ണ്ണക്കൂടാരത്തിന്റെ ഭാഗമാവുന്നത്. സര്‍വ്വ ശിക്ഷ കേരളം നടപ്പാക്കുന്ന മാതൃക വിദ്യാഭ്യാസ പദ്ധതിയായ വര്‍ണ്ണകൂടാരം വൈത്തിരി ഉപജില്ലയിലെ 18 പ്രീ-പ്രൈമറി സ്‌കൂളുകളിലും സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ 30 പ്രീ-പ്രൈമറി സ്‌കൂളുകളിലും മാനന്തവാടി ഉപജില്ലയിലെ 27 പ്രീ-പ്രൈമറി സ്‌കൂളുകളിലുമായി ജില്ലയിലെ 75 വിദ്യാലയങ്ങളില്‍ ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *