വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 സമാപനം നാളെ മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ:മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന് വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ അവസാന ദിനമായ ജൂലൈ 17 ന് 50 പേര്‍ക്കായി ചീങ്ങേരിയിലേക്ക് നടത്തുന്ന മണ്‍സൂണ്‍ ട്രക്കിങ്ങോട് കൂടിയാണ് അവസാനിക്കുക.





Leave a Reply