കോട്ടത്തറയിലെ തകർന്ന റോഡുകൾ നന്നാക്കാൻ പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്.
കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്നുകിടക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും കാരണം ഏറ്റവും കൂടുതൽ റോഡുകൾ തകരാറിലാകുന്നത് വെള്ളപ്പൊക്ക ദുരിതം പതിവായ കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വി. അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ച യോഗം ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കൺവീനർ സുരേഷ് ബാബു വാളൽ, സി.സി. തങ്കച്ചൻ, പോൾസൺ കൂവക്കൽ, മാണി ഫ്രാൻസിസ്, വി.സി. അബൂബക്കർ, ജീവോദി മമ്മുട്ടി, സി.കെ. ഇബ്രാഹിം, പി.ഇ. വിനോജ്, കെ.കെ. മുഹമ്മദലി, എം.സി. മോയിൻ, കെ.കെ. നാസർ, പി.എ. നസീമ, പുഷ്പ സുന്ദരൻ, ഇ.കെ. വസന്ത, ബിന്ദു മാധവൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply