ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം: പി. ഉസ്മാൻ മൗലവിക്ക്
പനമരം: ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തുന്ന ബദ്റുൽഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവിക്ക് നാളെ (ജൂലൈ 16, ബുധനാഴ്ച) രാവിലെ 7 മണിക്ക് പനമരം ടൗണിൽ ഉജ്ജ്വല സ്വീകരണം നൽകും.
പനമരം പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന സ്വീകരണ ഘോഷയാത്ര, ബദ്റുൽഹുദാ കാമ്പസിലേക്ക് ആനയിക്കും. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി. ഉസ്മാൻ മൗലവിക്ക് ലഭിച്ച ഈ ദേശീയ പുരസ്കാരം, അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനങ്ങളെയും ബദ്റുൽഹുദാ അക്കാദമി സമൂഹത്തിന് നൽകുന്ന സംഭാവനകളെയും അംഗീകരിക്കുന്ന ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.





Leave a Reply