തെരുവ് വിളക്കുകള്‍ക്ക് മൂന്നു മാസമായിട്ടും കണക്ഷന്‍ നല്‍കാതെ കെ എസ് ഇ ബി :അസി എഞ്ചിനിയറെ ഉപരോധിച്ചു
മാനന്തവാടി: നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ക്ക് മൂന്നു മാസമായിട്ടും കെ എസ് ഇ ബി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് മാനന്തവാടി നഗര സഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി. വൈ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കെ എസ ഇ ബി അസിസ്റ്റന്റ് എന്‍ജിനിയറെ ഉപരോധിച്ചു. ഇന്ന് അഞ്ചു മണിക്കുള്ളില്‍ കണക്ഷന്‍ നല്‍കാമെന്ന കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച്.
മാനന്തവാടി ഗാന്ധി പാര്‍ക്ക് മുതല്‍ മൈസൂര്‍ റോഡ് ഫോറസ്റ്റ് ഓഫീസില്‍ ജംഗ്ഷന്‍ വരെ നഗരസഭാ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ലോമാസ്റ്റ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ ലൈറ്റുകള്‍ക്ക് കെ എസ് ഇ ബി ഇത് വരെയും വൈദ്യതി കണക്ഷന്‍ നല്‍കിയിരുന്നില്ല. കെ എസ് ഇ ബി പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നഗരസഭാ തെരുവ് വിളക്കുകള്‍ക്ക് കെ എസ് ഇ ബി യില്‍ കണക്ഷനുള്ള അപേക്ഷ നല്‍കി, ഇതിനുള്ള തുകയും നഗരസഭാ കെ എസ് ഇ ബി യില്‍ അടച്ചു. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നഗരത്തിലെ പ്രധാന തെരുവിലെ വിളക്കുകള്‍ക്ക് സമയ ബന്ധിതമായി കണക്ഷന്‍ നല്‍കുവാന്‍ കെ എസ് ഇ ബി തയ്യാറായില്ല. നഗരസഭാ അധികൃതര്‍ പല തവണ കെ എസ് ഇ ബി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങളും പറഞ്ഞു നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് കെ എസ് ഇ ബി സ്വീകരിച്ചത്. ഇതോടെയാണ് നഗരസഭാ ചെയര്‌പേഴ്‌സന്റെ നേതൃത്വത്തില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കെ എസ് ഇ ബി യില്‍ എത്തിയത്.
സമരത്തില്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പി വി എസ് മൂസ്സ, ലേഖ രാജീവന്‍. വി യു ജോയി, ബി ഡി അരുണ്‍കുമാര്‍, മാര്‍ഗരറ്റ് തോമസ്, എന്നിവര്‍ പങ്കെടുത്തു.





Leave a Reply