July 27, 2026

റാഗിങ്ങിന്റെ പേരില്‍ മര്‍ദനം: പൊലീസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

0
site-psd-265
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന പരാതിയില്‍ കമ്പളക്കാട് പൊലീസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി.മീശയും താടിയും വടിച്ചില്ലെന്ന് പറഞ്ഞ് വയനാട് കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കി. സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ ഷയാസ് (16) ചികില്‍സയിലാണ്.
പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ നാല് ദിവസം മുന്‍പാണ് ഷയാസ് പ്രവേശനം നേടിയത്. അന്ന് മുതല്‍ റാഗിങ്ങും തുടങ്ങി. താടിയും മീശയും വടിച്ച് വരാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അവശ്യപ്പെട്ടു.

പിറ്റേന്ന് താടി മാത്രം വടിച്ച് ചെന്നത് ചോദ്യം ചെയ്താണ് നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. വയറിലും നടുവിലും ചവിട്ടേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ് ഷയാസ്.
സംഘം ചേര്‍ന്നുള്ള ആക്രമണമാണ് മകന്‍ നേരിട്ടതെന്ന് അമ്മ സഫീല പറഞ്ഞു.
കമ്പളക്കാട് പൊലീസ് ആശുപത്രിയില്‍ എത്തി ഷയാസിന്റെ മൊഴി രേഖപ്പെടുത്തി. നടപടികള്‍ ഫലപ്രദമല്ലെങ്കില്‍ മറ്റു നിയമ വഴികള്‍ തേടാനാണ് കുടുംബത്തിന്റെ തീരുമാനം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *