June 18, 2026

മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
site-psd-287
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ്ജോയ് ജോണ്‍ തൊട്ടിത്തറ അധ്യക്ഷനായി. ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം നിര്‍വഹിച്ചു.എം. ഒ. ദേവസ്യ, മോഹന്‍ദാസ് കോട്ട കൊല്ലി, ഉഷാ തമ്പി, ചന്ദ്രിക കൃഷ്ണന്‍, ഷിജു ഗോപാല്‍,സുന്ദര്‍രാജ് എടപ്പെട്ടി,കെ. പത്മനാഭന്‍,നിഷീദ് കെ.വി, സുനില്‍ മുട്ടില്‍,നന്ദീഷ് എം.കെ,സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ഉമ്മന്‍ ചാണ്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവായിരുന്നു എന്നും. പകരക്കാരന്‍ ഇല്ലാത്ത അമരക്കാരന്‍ ആയിരുന്നു എന്നും. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്ത് അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവര്‍ത്തിച്ച മഹാനായ വ്യക്തിതൊത്തിന്റെ ഉടമയായിരുന്നു എന്നും. അദ്ദേഹം ഏവര്‍ക്കും മാതൃക യാണെന്നും ബൈബിള്‍ നല്‍കുന്ന സന്ദേശം പൊതു ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ് ആയിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *