വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി
കല്‍പ്പറ്റ: വയനാട്ടിലെ വിവിധ സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 500ല്‍ പരം കുട്ടികള്‍ക്ക് ആയുഷ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കല്‍പ്പറ്റ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കല്‍പ്പറ്റയിലെ വിതരണം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ബാഗ്,കുട, പെന്‍,പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ അടങ്ങിയ കിറ്റാണ് വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തത്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആയുഷ്മാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എല്ലാ വര്‍ഷവും നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ വര്‍ഷവും പഠനോപകരണങ്ങള്‍ വിതരണം ചെയ്തതെന്ന് ഡോക്ടര്‍ ഇ കെആദര്‍ശ് (ആയുഷ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കല്‍പ്പറ്റ ),സുധീഷ് ( മാനേജിങ് ഡയറക്ടര്‍ ആയുഷ്മാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ദീപേഷ് പരത്തോടി(ഡയറക്ടര്‍ ആയുഷ്മാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവര്‍ അറിയിച്ചു.





Leave a Reply