സംസ്ഥാനത്തെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ: സമൂനയെ ആദരിച്ചു
തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ വർഷത്തെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും ചേർന്നാണ് സമൂനയ്ക്ക് ആദരം അർപ്പിച്ചത്.
തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഫിറോസ് വി.പി സ്വാഗതം ആശംസിച്ചു.
എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രൊമോട്ടർ സിന്ധു, പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ, പ്രീത രാമൻ, ഗണേഷ്, ജോസ് വി.ജെ, തോമസ് കുമ്പക്കൽ, ഷംസു മക്കിയാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സനൽ കോട്ടയിൽ നന്ദി രേഖപ്പെടുത്തി.





Leave a Reply