പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോക്കുഴി ആൾട്ടർനേറ്റ് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേണുക ഇ.കെ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സമിതി ചെയർപേഴ്സൺ ദീപ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മെഡിക്കൽ ഓഫീസർ ഡോ. മാനസി നമ്പ്യാർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ. ക്രിസ്റ്റി ജോർജ് യോഗാ പരിശീലന ക്ലാസിന് നേതൃത്വം നൽകി. അഡീഷണൽ ചാർജ് മെഡിക്കൽ ഓഫീസർ ഡോ. സിറാജുദീൻ വി.ഇ സ്വാഗതം ആശംസിച്ചു. ഫാർമസിസ്റ്റ് ഗീത പി.കെ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ. സിറാജുദീൻ വി.ഇ, ഡോ. മാനസി നമ്പ്യാർ, ഡോ. ക്രിസ്റ്റി ജോർജ് എന്നിവർ നേതൃത്വം നൽകി. രാഹുൽ കെ, കാർത്തിക സോമൻ, സീമ ഇ.എം, ആശാ വർക്കർ മിനി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.





Leave a Reply