February 18, 2026

അസമിലെ കുടിയൊഴിപ്പിക്കല്‍ ; എസ്ഡിപിഐ പ്രതിഷേധിച്ചു

0
site-psd-292
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അസമിലെ ധുബ്രി,ഗോല്‍പാര എന്നിവിടങ്ങളില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ നടന്ന പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തി.വിവിയിടങ്ങളില്‍ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍, സെക്രട്ടറി സജീര്‍ എം ടി,ജോയിന്റ് സെക്രട്ടറി നൗഫല്‍ പി കെ,സുബൈര്‍ കെ, അബു സി കെ, നിസാര്‍ എന്‍,അസൈനാര്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നു എന്ന വ്യാജേന, ആയിരക്കണക്കിന് ബംഗാളി സംസാരിക്കുന്ന കുടുംബങ്ങളെ കുടിയിറക്കിയ ഈ നടപടി ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ആക്രമണമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ ഓപ്പറേഷന്‍ ഒരു കേവല ഭരണപരമായ നടപടിയല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയില്‍ അന്തര്‍ലീനമായ നീതി, സമത്വം, മനുഷ്യത്വം എന്നീ തത്വങ്ങളെ തുരങ്കം വെക്കുന്ന ആസൂത്രിത നീക്കമാണെന്നും പൊതു സമൂഹം ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *