വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി;പ്രതിഷേധ കൂട്ടായ്മ നാളെ
കാപ്പംകൊല്ലി:വന്യമൃഗ ശല്യത്തില്‍ ദുരിതം അനുഭവിക്കുന്ന മേപ്പാടി പഞ്ചായത്തിലെ കാപ്പംകൊല്ലി, പുഴമൂല, ആനക്കാട്, കാപ്പിക്കാട്, കോട്ടനാട്, എരുമക്കൊല്ലി, 22 മാനിവയല്‍ , ചുങ്കത്തറ, കുന്നമ്പറ്റ നിവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു .നാളെ രാവിലെ 10 മണിക്ക് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ 46- ജംഗ്ഷനില്‍ വെച്ച് പ്രതിഷേധ കൂട്ടായ്മയും ഒപ്പു ശേഖരണവും നടത്തുമെന്ന് അധികൃതര്ൃ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇടവക വികാരി ഫാദര്‍ ഡാനി ജോസഫ്,ഇടവക സാമൂഹിക ശുശ്രുഷ സമിതി കോഡിനേറ്റര്‍ സൗമ്യ സാബു മറ്റക്കാട്ട് ,വന്യമൃഗ പ്രതിരോധ സമിതി പ്രസിഡണ്ട് സണ്ണി കടവന്‍, ബാബു തോമസ്. ബേബി കടവന്‍ സാബു മറ്റക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ. ഡാനി ജോസഫ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.ഇടവക പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ബാബു ഇഞ്ചക്കല്‍ അധ്യക്ഷനാവും ,ഇടവക സാമൂഹിക ശുശ്രൂഷ സമിതി കോഡിനേറ്റര്‍ സൗമ്യ സാബു മറ്റക്കാട്ട് സ്വാഗതം ആശംസിക്കുകയും ചെയ്യും,മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കഴിഞ്ഞ എഴുപത് വര്‍ഷ കാലമായി കൃഷിയും അനുബന്ധ ജോലികളും ഉപജീവനമാക്കി ജീവിച്ച് വരുന്നവരാണ് ഈ പ്രദേശവാസികള്‍.എന്നാല്‍ ഇപ്പോള്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളില്‍ പത്തോളം ആനകള്‍ വൈകിട്ട് ആറു മണിയോടെ എത്തുകയും ഈ ഭാഗങ്ങളിലെ കൃഷി ഇടങ്ങള്‍ മുഴുവന്‍ നശിപ്പിക്കുകയും രാത്രി മുഴുവന്‍ സംഹാരതാണ്ഡവമാടി രാവിലെ ഏഴ് മണിയോടെ ആണ് തിരിച്ചു പോയത്.
കൃഷിക്കാര്‍;തോട്ടം തൊഴിലാളികള്‍,തൊഴിലുറപ്പ് ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, കൂലിപണിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും ജില്ലയ്ക്ക് പുറത്ത് വിവിധ മേഖലകളിലുമായി ജോലി ചെയ്യുന്നവരുമാണ് ഇവിടുത്തുക ര്‍ അവര്‍ തിരിച്ചെത്തുന്നത് ആനയുടെ മുന്‍പിലേക്കാണ്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിട്ടുമുണ്ട്. ആനയുടെ ആക്രമണം മൂലം മരിച്ചവരും ഉണ്ട്. ഈ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ കുരങ്ങ്, മലയണ്ണാന്‍ എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. പകല്‍ സമയങ്ങില്‍ വീടുകളിലെ അടുക്കളയില്‍ കയറി ഫ്രിജിനത്ത് സൂക്ഷിച്ച ഭക്ഷ്യവസ്തുകള്‍ വരെ നശിപ്പിക്കുകയും .കുടിവെള്ള സംഭരണി മലിനമാക്കുകയും ,പൈപ്പുകളും അനുബന്ധ സാമഗ്രഹികളും നശിപ്പിക്കുകയും ചെയ്യുന്നു.മാസങ്ങള്‍ക്ക് മുന്‍പ് ആനക്കാട് പ്രദേശത്ത് പുലി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഈ മേഖലയില്‍ ഏക്കറ് കണക്കിന് കൃഷി തോട്ടങ്ങളാണ് കാട് പിടിച്ചു കിടക്കുന്നത്. വര്‍ഷങ്ങളായി ഒരു കൃഷിയും ചെയ്യാന്‍ കഴിയാതെ ഉപജീവനത്തിന് മറ്റ് മാര്‍ഗമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കര്‍ഷകര്‍ ആത്മഹത്യ വക്കിലാണുള്ളത്.രാത്രിയില്‍ അസുഖം വന്നാല്‍ ആശുപത്രിയില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വന്യമൃഗ ശല്യം മേഖലയിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ച സാഹചര്യത്തില്‍ വനഭൂമിയും കൃഷിഭൂമിയും വേര്‍തിരിച്ച് വൈദ്യുതവേലി സ്ഥാപിക്കുക,പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുക, കുരങ്ങ് മലയണ്ണാന്‍ എന്നിവയെ കൂട് വച്ച് പിടികൂടി ഉള്‍വനങ്ങളിലേക്ക് വിടുക,കാട്ട്പന്നി മുള്ളന്‍പന്നി എന്നിവയെ വെടി വച്ച് കൊല്ലാന്‍ അനുമതി നല്‍കുക,കാര്‍ഷിക വിളകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മയും ഒപ്പ് ശേഖരണവും സംഘടിപ്പിക്കുന്നത്. പ്രശ്ന പരിഹാരത്തിന് അധികാരികളുടെ മുന്‍പില്‍ നിരവധി നിവേദനങ്ങല്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ങഘഅ, ഫണ്ട്,നബാര്‍ഡ് അടക്കമുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുത വേലി നിര്‍മ്മിക്കാനായി ഫണ്ടുകള്‍ അനുവദിച്ചെങ്കിലും മനുഷ്യത്വമില്ലാത്ത ചുവപ്പ് നാടകളും ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഉണ്ടാക്കി വച്ച സങ്കീര്‍ണമായ നടപടിക്രമങ്ങളും കാരണം ആരും തന്നെ ടെന്‍ഡര്‍ എടുക്കുവാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.





Leave a Reply