ചെറുപുഴ പ്രദേശത്ത് കോഴി മാലിന്യം തള്ളിയതായി നാട്ടുകാരുടെ പരാതി
മാനന്തവാടി:കോഴി മാലിന്യം വ്യാപകമായി തള്ളിയതായി നാട്ടുകാരുടെ പരാതി.ചൂട്ടക്കടവ് ചെറുപുഴ പാലത്തിനപ്പുറത്താണ് രാത്രിയുടെ മറവില്‍ സമൂഹ്യ വിരുദ്ധര്‍ കോഴി വെയ്സ്റ്റ് നിക്ഷേപിച്ചതായാണ് പരാതി.വെയ്സ്റ്റ് നിക്ഷേപിച്ചവരെ കണ്ടുപിടിച്ച് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.പ്രദേശത്ത് അതി ദുര്‍ഗന്ധം വമിക്കുകയാണെന്നും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ ദുര്‍ഗന്ധം കാരണം പ്രദേശത്തിലൂടെ വഴി നടക്കാന്‍ പോലും കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.തെരുവ് നായ്ക്കള്‍ ഈ വെയ്സ്റ്റ് കടിച്ചെടുത്ത് പ്രദേശത്താകെ കൊണ്ടിടുന്ന അവസ്ഥയും നിലവിലുണ്ട്.





Leave a Reply