ഉമ്മൻചാണ്ടി അനുസ്മരണം മാനന്തവാടിയിൽ സംഘടിപ്പിച്ചു
മാനന്തവാടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജൂലൈ 18-നായിരുന്നു ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം.
ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ്, കോഡിനേറ്റർമാരായ ഷെഫീഖ് സി, അനൂപ് കുമാർ, ജിജി വർഗീസ്, ജോയ്സി ഷാജു, ജില്ലാ ഭാരവാഹികളായ അശ്വന്ത് വി.എസ്, നിവേദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഉമ്മൻചാണ്ടിയുടെ ജനസേവനങ്ങളെയും രാഷ്ട്രീയ ജീവിതത്തിലെ സംഭാവനകളെയും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.





Leave a Reply