താര്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്
മാനന്തവാടി തോല്‍പ്പെട്ടിയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താര്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ക്ക് പരിക്ക്.മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.രാജേഷ് (18), ഗോകുല്‍ (17), ദര്‍ശന്‍ (21), വിനോദ് (22), സാഗര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഓ.ജി. പ്രഭാകരന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമേഷ് എം.ബി, ജയന്‍ സി.എ, പ്രവീണ്‍ കുമാര്‍ സി.യു, സുജിത്ത് എം.എസ്, രജീഷ് കെ, ലജിത്ത് ആര്‍.സി, ആദര്‍ശ് ജോസഫ്, ഹോം ഗാര്‍ഡ്മാരായ ശിവദാസന്‍ കെ, ബിജു എം.എസ്, ഷൈജറ്റ് മാത്യു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.





Leave a Reply