March 15, 2026

റോട്ടറി ക്ലബ് ആദരം സംഘടിപ്പിച്ചു

0
site-psd-302
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :പുല്‍പ്പള്ളി റോട്ടറി ക്ലബ് ആദരം സംഘടിപ്പിച്ചു.റോട്ടറി ക്ലബ് മെമ്പറായ ശ്രീകല ദിബു വിന് തിരക്കേറിയ തൊഴില്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനും, റോട്ടറി ക്ലബ് കോര്‍ഡിനേഷനുമാണ് ആദരം നല്‍കിയത്.റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ആദരം ദീപാ ഷാജിക്ക് ലഭിച്ചു.പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി റോട്ടറി ക്ലബ് അംഗമായ ദീപാ ഷാജി ശ്രദ്ധേയമായ പൊതു ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും, റോട്ടറി ക്ലബ് പ്രവര്‍ത്തനങ്ങളുടെ അവതരണത്തിനാണ് ആദരം നല്‍കിയത്.അന്താരാഷ്ട്ര സൗഹൃദ കൂട്ടായ്മ പങ്കാളിത്തത്തിന് സനില്‍ സദാനന്ദനെയും ജിജിയെയും ക്ലബ് ചടങ്ങില്‍ ആദരിച്ചു.

പെപ്പര്‍ ടൗണ്‍ റോട്ടറി ക്ലബ് പുല്‍പ്പള്ളി അംഗങ്ങളായ സനില്‍ സദാനന്ദനും, ഭാര്യ ജിജി മോളും മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തോട് അനുബന്ധിച്ച് പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയവുമായി പുല്‍പ്പള്ളി മുതല്‍ ഡല്‍ഹി വരെ കാറില്‍ റോഡ് മാര്‍ഗ്ഗം യാത്രചെയ്ത് റോട്ടറി ക്ലബ്ബുകളില്‍ വൃക്ഷത്തൈകള്‍ നട്ടു് പ്രകൃതി സംരക്ഷണ സന്ദേശയാത്ര നടത്തി.റൊട്ടേ : ജിജിമോള്‍ സംരംഭകയായി പ്രവര്‍ത്തിച്ചുവരുന്നു.മക്കള്‍ അനന്തു. കെ സനില്‍, അര്‍ജുന്‍ കെ. സനില്‍.

പുല്‍പ്പള്ളി ബെവ്കോ ജീവനക്കാരിയായ ദീപ 18 വയസ്സിന് താഴെ തീരാ രോഗികളായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഷീബ അമീറിനാല്‍ (കര്‍മ്മ അവാര്‍ഡ് ജേതാവ്) സ്ഥാപിതമായ വയനാട് സൊലേസ് മുന്‍ ജോയിന്‍ കണ്‍വീനറായും – വോളണ്ടിയറായും പ്രവര്‍ത്തിച്ചുവരുന്നു.ഭര്‍ത്താവ് : പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് വെള്ളിലാം തടത്തില്‍ വി. എം ഷാജി.മക്കള്‍ : എയ്ഞ്ചല്‍ ഷാജി, ഷാരോണ്‍ ഷാജി.

പുല്‍പ്പള്ളി റോട്ടറി ക്ലബ് മെമ്പറായ റോട്ടേ : ശ്രീകല ദിബു വിന് തിരക്കേറിയ തൊഴില്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനും, റോട്ടറി ക്ലബ് കോര്‍ഡിനേഷനുമാണ് ആദരം നല്‍കിയത്.ബത്തേരി മോട്ടോര്‍ വാഹന വകുപ്പില്‍ അസി. സീനിയര്‍ ക്ലര്‍ക്കായി ( എസ് ആര്‍ ടി ഒ) ജോലി ചെയ്യുന്നു റൊട്ടേ : ശ്രീകല.ഭര്‍ത്താവ് : ദിബു ജോസഫ് (ബിസിനസ് ).മകന്‍ : അഭിശ്രേഷ്ട്ട് ദി ബു.

 

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *