April 14, 2026

സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് യുഡിവൈഎഫ് പ്രവര്‍ത്തകര്‍

0
site-psd-303
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി : ആരോഗ്യമേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്താവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേട് വിളിച്ചോതുന്നതാണെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു പറഞ്ഞു.യുഡിവൈഎഫ് ചെയര്‍മാന്‍ ജസ്റ്റിന്‍ ജോഷ്വ അധ്യക്ഷനായി.

പരിപാടിയില്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍ സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂര് മുഖ്യപ്രഭാഷണവും നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതാ കേളു, ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് എം ജെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസ്, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ സാബു, ജിബിന്‍ നൈനാന്‍, യാസീന്‍, ഷെഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു

 

ഉന്നതികളില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിലും , രണ്ട് വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയ പുതിയ ബ്ലോക്ക് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തതും, കേരളത്തിലെ സി എച്ച് സി ഹോസ്പിറ്റലുകളില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന ഏക ഹോസ്പിറ്റല്‍ ആയിരുന്നിട്ടും ഗൈനക്കോളജി ഡോക്ടറെയും ആവശ്യാനുസരണം സ്റ്റാഫുകളെയും നിയമിക്കാത്തതും, ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാരും ബ്ലോക്ക് പഞ്ചായത്തും യാതൊരുവിധ ക്രമീകരണങ്ങളും ചെയ്യാത്തതും പ്രതിഷേധത്തിന്റെ കാരണമായി.ജില്ലാ ആശുപത്രിക്ക് വയനാട് മെഡിക്കല്‍ കോളേജ് എന്ന് നാമകരണം ചെയ്തപ്പോള്‍ എന്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നില്ലായെന്നും ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *