February 15, 2026

ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചു

0
site-psd-307
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ഭരണസംവിധാനം മറയാക്കി ലിബറല്‍ ആശയങ്ങളുടെ പ്രചാരണവും, ഒളിച്ച് കടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.കുടുംബം, ധാര്‍മികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.പ്രതിനിധി സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടിം.കെ അഷറഫ് ഉദ്ഘാടനം ചെയ്തു.വി.സ് അബ്ദുറഹ്‌മാന്‍ (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രടറി) അധ്യക്ഷനായി.

സമൂഹത്തില്‍ വ്യവസ്ഥാപിതമായി നില നില്‍ക്കുന്ന കുടുംബ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാം വലിയ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ സംഗമം ഓര്‍മ്മപ്പെടുത്തി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മത സംഘടനകള്‍ അഭിപ്രായം പറയുന്നതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല . കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെയും, മത സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണംഅഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുതയോടെയും, കൊലവിളി നടത്തിയും പ്രതികരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പൊതു മേഖലയില്‍ വരുത്തുന്ന പരിഷ്‌ക്കാരങ്ങളും നിര്‍ദ്ദേശങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിനും, ചര്‍ച്ചക്കും വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്‌കൂള്‍ സമയമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു മതാവരണമണിയുന്ന അന്ധവിശ്വാസങ്ങള്‍ എന്ന പ്രമേയയത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു.

യു.മുഹമ്മദ് മദനി (വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്) സുജൈദ് പാണ്ടിക്കാട് (വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി) അബ്ദുല്‍ ഫത്താഹ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ല പ്രസിഡണ്ട്) നബീല്‍ സ്വലാഹി (വിസ്ഡം യൂത്ത് ജില്ല ട്രഷറര്‍) എന്നിവര്‍ വിവിധ സെഷനുകളില്‍ നേത്യത്വം നല്‍കി.ഷഹീര്‍ ഖാന്‍ സ്വലാഹി (വിസ്ഡം യൂത്ത് ജില്ല പ്രസിഡണ്ട്) സ്വാഗതവും അമീന്‍ അസ്ലഹ് (സ്റ്റുഡന്റ്സ് ഭാരവാഹി) നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *