April 30, 2026

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടന്‍ ഭവന്‍ ഓള്‍ഡ് ഏജ് ഹോം സന്ദര്‍ശിച്ചു

0
site-psd-306
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ രമേശ് ചെന്നിത്തല മാനന്തവാടി
സമരിട്ടന്‍ ഭവന്‍ ഓള്‍ഡ് ഏജ് ഹോം സന്ദര്‍ശിച്ചു.മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം സമരിട്ടന്‍ഭവനിലെത്തിയത്.സമരിട്ടന്‍ ഭവന്‍ സിസ്റ്റര്‍ സൂപ്പറിയര്‍ കാര്‍മല്‍, സിസ്റ്റര്‍ അനീന , സിസ്റ്റര്‍ റെന്‍സി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സമരിട്ടന്‍ ഓള്‍ഡ് ഏജ് ഹോം അന്ധേയവാസികള്‍ക്കൊപ്പം അല്‍പ്പ സമയം ചിലവഴിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.മുന്‍ മന്ത്രി പി കെ ജയലസ്മി. കെ പി സി സി സെക്രട്ടറി അഡ്വ എന്‍ കെ വര്‍ഗീസ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ എം നിഷാന്ത്,പി വി ജോര്‍ജ്,സി അഷറഫ്, സുനില്‍ ആലിക്കല്‍,സില്‍വി തോമസ്, ലേഖ രാജീവന്‍ എന്നിവരും അദ്ദേഹത്തോപ്പം ഉണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *