January 24, 2026

സീതാപഥ സ്മൃതി യാത്രയ്ക്ക് തുടക്കം

0
site-psd-309
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന സീതാപഥ സ്മൃതിയാത്രയ്ക്ക് തുടക്കം.സീതാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച യാത്ര ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാന്‍കോവില്‍, ബൊന്മഥന്‍കാവ്, മുനിപ്പാറ, വാല്‍മീകി ആശ്രമം എന്നിവിടങ്ങളിലേക്കായിരുന്നു പദയാത്ര. നൂറ് കണക്കിന് ഭക്തര്‍ സ്മൃതി യാത്രയില്‍ പങ്കെടുത്തു.ജൂലൈ 27ന് രാമായണ പാരായണ മത്സരവും രാമായണ പ്രശ്നോത്തരി മത്സരങ്ങളും നടത്തും. ഓഗസ്റ്റ് മൂന്നിന് രാവിലെ ക്ഷേത്രത്തില്‍ രാമായണ സത്രം നടക്കും.

15ന് രാവിലെ മുതല്‍ മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ അഖണ്ഡ രാമായണ പാരായണവും, സീതാദേവി ക്ഷേത്രത്തില്‍ വൈകുന്നേരം വിശേഷാല്‍ ഭഗവതി സേവയുമുണ്ടാകും. തന്ത്രി മഴുവന്നൂര്‍ ഇല്ലത്ത് ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിക്കും. സ്മൃതിപദ യാത്രയ്ക്ക് ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ , ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് , പി. പത്മനാഭന്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, പി.ആര്‍. തൃദീപ്കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *