ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
തോൽപ്പെട്ടി : തോൽപെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻ ആർ. ചന്ദ്രനെ (41) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ സ്വദേശിയാണ് വിപിൻ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായതിനാൽ വിപിൻ ജോലിക്ക് ഹാജരായിരുന്നില്ല. തോൽപെട്ടിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തുടർനടപടികൾക്കായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് വർഷമായി വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു വിപിൻ. അവിവാഹിതനാണ് അദ്ദേഹം.





Leave a Reply