February 18, 2026

കാണാതായ വിദ്യാർത്ഥിനികൾ ട്യൂഷൻ സെന്ററിൽ പോയെന്ന് മൊഴി; ലൈസൻസില്ലാത്ത സ്ഥാപനം പൂട്ടിച്ചു

0
IMG_20250720_214410
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസം ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച ട്യൂഷൻ സെന്ററിനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തു. കൽപ്പറ്റ വുഡ്‌ലാൻഡ് ഹോട്ടലിന് സമീപം പ്രവർത്തിക്കുന്ന വിൻജ് ട്യൂഷൻ സെന്ററിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു.

ഇന്നലെ വൈകിട്ട് കൽപ്പറ്റയിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. പെൺകുട്ടികൾ രാവിലെ ട്യൂഷൻ സെന്ററുകളിലേക്കാണ് പോയതെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. മണിക്കൂറുകൾക്കകം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദുരന്ത നിവാരണ നിയമലംഘനം ആരോപിച്ച് ട്യൂഷൻ സെന്ററിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *