May 1, 2026

വാകേരിയില്‍ പുള്ളിമാനെ വേട്ടയാടി; ഒരാള്‍ പിടിയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

0
site-psd-349
By ന്യൂസ് വയനാട് ബ്യൂറോ

 

വാകേരി: സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനെ വേട്ടയാടിയ സംഭവത്തില്‍ ഒരാളെ വനം വകുപ്പ് പിടികൂടി. വാകേരി സ്വദേശി പ്രദീപ് ആണ് പിടിയിലായത്. ഇയാള്‍ തോക്ക് ഉപയോഗിച്ച് പുള്ളിമാനെ വെടിവെച്ചുകൊന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് വല്ലനാട് ചൂതുപാറ സ്വദേശി അരുണ്‍ ഓടി രക്ഷപ്പെട്ടു.പ്രദീപന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും, സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി. സുന്ദരേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.എസ്. സത്യന്‍, അജീഷ് പി.എസ്., ജിതിന്‍ വിശ്വനാഥ്, ഷൈനി സി., സീബ റോബര്‍ട്ട്, ഫോറസ്റ്റ് വാച്ചര്‍മാരായ ബാലന്‍, ജയേഷ് പി.ജെ., രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *