മഴക്കാലമായതോടെ മോഷണം പതിവാകുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കുക
ബത്തേരി: മഴക്കാലമായതോടെ ബത്തേരിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള വീടുകളിലും, സ്ഥാപനങ്ങളിലും, വിജനമായ റോഡരികിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നതായി പരാതി. വാഹനങ്ങളില്‍ നിന്ന് ബാറ്ററികളാണ് മോഷണം പോകുന്നത്.ശക്തമായ മഴയുടേയും മറ്റും അനുകൂലാവസ്ഥ മുതലാക്കിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തുന്നത്. ഇത്തരം മോഷണങ്ങള്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് മുമ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പ് മാനന്തവാടി നഗരത്തിലെ രണ്ട് സ്ഥാപനങ്ങില്‍ മോഷണം നടന്നിരുന്നു.
റോഡരികിലും വിജനമായ സ്ഥലത്തും നിര്‍ത്തിയിടുന്ന ബാറ്ററികള്‍ , ടയറുകള്‍ , ലൈറ്റുകള്‍, സ്റ്റീരിയോകള്‍ തുടങ്ങിയ വില കൂടിയ സാധനങ്ങളാണ് മോഷണം പോയിരുന്നത്. ഇത്തരം മോഷണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങല്‍ ജാഗ്രതപാലിക്കമെന്ന് പോലീസ് അറിയിച്ചു.





Leave a Reply