May 2, 2026

മതധ്രുവീകരണം: സർക്കാർ നടപടി എടുക്കണമെന്ന് കെ.എൻ.എം.

0
IMG_20250724_183823
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: രാഷ്ട്രീയ നേട്ടങ്ങൾക്കായി മതവിശ്വാസികൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണത കേരള രാഷ്ട്രീയത്തിൽ വർധിച്ചുവരികയാണെന്നും, വർഗീയ വിഷം ചീറ്റുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണമെന്നും മുട്ടിൽ ഏരിയ കെ.എൻ.എം മർകസുദ്ദഅവ തബ്സ്വിറ നിശാ ക്യാമ്പ് കുറ്റപ്പെടുത്തി.

 

കെ.എൻ.എം പ്രസിഡന്റ് അശ്റഫ് കുരുതിയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മതത്തിന്റെ ആത്മാവ് വിശ്വാസികളിൽ നിന്ന് നഷ്ടപ്പെടുന്നതാണ് മതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി മാഫിയ ഉൾപ്പെടെയുള്ള കുറ്റവാളികൾ സമൂഹത്തിൽ പെരുകുന്നത് വിശ്വാസികൾ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം ഉണർത്തി.

 

കെ.എൻ.എം ജില്ലാ ട്രഷറർ അമീർ അൻസാരി, സി.എം. അസൈനാർ മുക്കം കുന്ന്, അബ്ദുൾ ജലീൽ മദനി, ഇർഷാദ് കെ.കെ. എന്നിവരും ക്യാമ്പിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *