റിൻഹ ഫാത്തിമയുടെ പുസ്തക പ്രകാശനം നാളെ
ബത്തേരി: അക്ഷര ദീപം പ്രസിദ്ധീകരിച്ച റിൻഹ ഫാത്തിമയുടെ കവിതാസമാഹാരം “ചെറുതിരി തൻ വെളിച്ചത്തിനരികിൽ” നാളെ പ്രകാശനം ചെയ്യും. അമ്പലവയൽ നെല്ലാറച്ചാൽ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.കെ. മുസ്തഫ വയനാട് പുസ്തകം പ്രകാശനം ചെയ്യും.
അധ്യാപികയും എഴുത്തുകാരിയുമായ കെ.ടി. ജീജ പുസ്തകം ഏറ്റുവാങ്ങും. അക്ഷര ദീപം സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ലേഖ വയനാട് പുസ്തകം പരിചയപ്പെടുത്തും.





Leave a Reply